കോട്ടയം: കെവിന്റെ കൊലയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശാന്തമാണ്. ഇതുവരെ അനിഷ്ട സംഭ...
കോട്ടയം: കെവിന്റെ കൊലയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശാന്തമാണ്. ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസ് ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ മേഖലകളില്‍ പൊലീസ് കര്‍ശന സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും വരുന്ന ബസുകളാണ് ജില്ലയിലൂടെ ഓടുന്നത്. ഇവയ്ക്ക് പൊലീസ് സംരക്ഷണവും നല്‍കുന്നുണ്ട്. കോട്ടയം ഡിപ്പോയില്‍ നിന്നും 17 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഹര്‍ത്താല്‍ കാരണം ഓട്ടോറിക്ഷകളും മറ്റ് ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ജില്ലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പ്രകടനം വാഹനങ്ങള്‍ തടയാതെ സമാധാനപരമായിട്ടായിരുന്നു.

COMMENTS