ഷിംല: അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍...
ഷിംല: അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലാണ് സംഭവം. വേനല്‍ക്കാലത്ത് വിനോദ സഞ്ചാരികളുടെ സ്ഥിരം ഇടങ്ങളായ ഷിംലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ എത്തിയ അസിസ്റ്റന്റ് സിറ്റി പ്ലാനര്‍ ഷെയല്‍ ബാലയെയാണ് റിസോര്‍ട്ടുടമ വെടിവച്ച് കൊന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്.
അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ ഏപ്രില്‍ 17നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പതിമൂന്ന് ഹോട്ടലുകളും റിസോര്‍ട്ടുകളും കടുത്ത നിയമ ലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവ പൊളിച്ച് നീക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിസോര്‍ട്ടുടമ തൊഴിലാളികളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ത്തത് ഉദ്യോഗസ്ഥര്‍ക്ക് കൊള്ളുകയായിരുന്നെന്നാണ് കരുതുന്നത്.
വെടിയേറ്റ ഷെയല്‍ ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗുലാബ് സിങിന് വയറിലാണ് വെടിയേറ്റിരിക്കുന്നത്. റിസോര്‍ട്ട് ഉടമ വിജയ് കുമാര്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള പൊലീസ് തിരച്ചില്‍ ശക്തമാക്കി.
COMMENTS