തിരുവനന്തപുരം: പൊലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന കാരണത്താല്‍ സി.പി.എം നേതാവ് അഡ്വ. എ.എ റഷീദിനെ വിവരാവകാശ കമ്മിഷന് അംഗമാക്കാനുള്ള ത...
തിരുവനന്തപുരം: പൊലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന കാരണത്താല്‍ സി.പി.എം നേതാവ് അഡ്വ. എ.എ റഷീദിനെ വിവരാവകാശ കമ്മിഷന് അംഗമാക്കാനുള്ള തീരുമാനം ഗവര്‍ണര്‍ നിരാകരിച്ചു.
നേരത്തേ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തില്‍ റഷീദ് ആരോപണവിധേയനായിരുന്നു. ഇതായിരിക്കാം അഡ്വ. റഷീദിനെതിരേ പൊലീസ് റിപ്പോര്‍ട്ട് വരാന്‍ കാരണമെന്നു കരുതുന്നു.
ഇതേസമയം, കെ വി സുധാകരന്, പിആര്‍ ശ്രീലത, കെ.എല്‍ വിവേകാനന്ദന്, സോമനാഥന് പിള്ള എന്നിവരുടെ നിയമനം ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു.
സിപിഎമ്മിന്റെ തിരുവനന്തപുരത്തെ പ്രാദേശിക നേതാക്കളില്‍ പ്രമുഖനാണ് റഷീദ്. കൈരളി ടി വി സ്ഥാപക ഡയറക്ടര്മാരിലൊരളായിരുന്നു.
അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി റഷീദ് മത്സരിച്ചിട്ടുണ്ട്. സി പി എം പാളയം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സര്‍വ്വകലാശാലാ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റഷീദിന്റെ പേര് ഗവര്‍ണര്‍ വെട്ടിയ സ്ഥിതിക്ക് ഇനി സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.
Keywords: AA Rasheed, CPM, CPI, Information Commission
COMMENTS