മലപ്പുറത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച വ്യക്തി മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് അമ്മയുടെ പിന്തുണയോടെ പത്തു വയസ്സുകാരിയെ പീ...
മലപ്പുറത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച വ്യക്തി
ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് തീയറ്ററില്‍ രണ്ടു മണിക്കൂറോളം കുട്ടി പീഡനത്തിനിരയായയത്. തീയറ്ററിലെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറുകയായിരുന്നു.
അച്ഛനെക്കാള്‍ പ്രായമുള്ളയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതിന് ദൃശ്യങ്ങള്‍ തെളിവാണ്. ചങ്ങരംകുളം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയും അമ്മയും ആദ്യം തീയറ്ററിലെത്തി. പിന്നാലെ, ബെന്‍സ് കാറിലെത്തിയ ആളും ഇവരുടെ നടുക്കായി വന്നിരിക്കുകയായിരുന്നു. പിന്നീടാണ് പീഡനം നടന്നത്. ഇടയ്ക്ക് ഇയാള്‍ അമ്മയേയും കൈവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് ഈ വിഷയം വിവാദമായതോടെയാണ് സമ്പന്നനെ പൊക്കാന്‍ പൊലീസ് നിര്‍ബന്ധിതമായിരിക്കുന്നത്.
പോക്സോ വകുപ്പുകള്‍ പ്രകാരം തന്നെ കേസെടുത്തേ തീരൂ എന്നതിനാല്‍ പ്രതിക്ക് എളുപ്പം രക്ഷപ്പെട്ടു പോകാനാവില്ല.
COMMENTS