തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്...
തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. പെട്രോളിന് 79.39 രൂപയും ഡീസലിന് 72.51 രൂപയുമാണ് ഇന്നത്തെ വില. അടുത്ത ദിവസങ്ങളില്‍ കൂടി വര്‍ദ്ധന തുടര്‍ന്നാല്‍ ഈ ആഴ്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവില വര്‍ദ്ധിച്ചിരുന്നില്ല.
COMMENTS