കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അലമുറയിട്ടു കരയുന്ന ഭാര്യ നീനുവും ആശ്വസിപ്പിക്കാനാവാതെ വിതുമ്പുന്ന കെവിന്റെ അച്ഛന് ജോസഫ് ...
കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അലമുറയിട്ടു കരയുന്ന ഭാര്യ നീനുവും ആശ്വസിപ്പിക്കാനാവാതെ വിതുമ്പുന്ന കെവിന്റെ അച്ഛന് ജോസഫ് ജേക്കബും |
കൊലക്കുറ്റത്തിനു പുറമേ നാലു വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതേസമയം, കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാരായവരെ പാര്‍ട്ടി ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
ദുരഭിമാനക്കൊലക്കേസില്‍ പൊലീസിനുണ്ടായ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കണമെന്നും നീനുവിനും കെവിന്റെ കുടുംബത്തിനും സര്‍ക്കാര്‍ വേണ്ട സഹായമെല്ലാം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
ഭാര്യ നീനുവും ബന്ധുക്കളുമുള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കെവിന്റെ മൃതദേഹം വൈകിട്ട് അഞ്ചിന് കോട്ടയം നല്ലിടയന് ദേവാലയാങ്കണത്തിലെ സെമിത്തേരിയില്‍ സംസ്കരിച്ചു.
കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം നല്ലിടയന് പള്ളിയില്‍ സംസ്കാരത്തിനായി മൃതദേഹം എത്തിച്ചത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരടക്കം വന്‍ ജനാവലി സന്നിഹിതരായിരുന്നു.
മാന്നാനത്തെ വീട്ടില്‍ മൃതദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനും വന്‍ ജനാവലി എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ പതിനൊന്നിന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
COMMENTS