മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണ് വിമാന അപകടത്തില്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. അജയ് ദേവ്ഗണ് സഞ്ചരിച്ച ...
മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണ് വിമാന അപകടത്തില്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. അജയ് ദേവ്ഗണ് സഞ്ചരിച്ച വിമാനം മഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്നാണ് പരക്കുന്ന വാര്‍ത്ത.
മുംബൈയിലെ വീട്ടിലും നടന് രണ്‍ബീര്‍ കപൂറുമൊത്തുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലുമായി തിരക്കിലാണ് അജയ് ദേവ്ഗണ്. രണ്‍ബീറുമൊത്തുള്ള അജയ്യുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മഹാബലേശ്വര്‍ പൊലീസ് വ്യക്തമാക്കി.
വിമാനം അടിയന്തിരമായി നിലത്തിറക്കിയെന്നാണ് പ്രചരിച്ച മറ്റൊരു സന്ദേശം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ഷാരൂഖ് ഖാന്, ഫരീദ ഖാന്, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ മരിച്ചുവെന്നുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

COMMENTS