മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയ ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്...
മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയ ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരെ പോക്സോ നിയമവും ഐപിസി 129 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നു സൂചന. എസ്ഐയെ അന്വേഷണവിധേയമായി തൃശ്ശൂര്‍ റെയ്ഞ്ച് ഐജി എം.കെ. അജിത് കുമാര്‍ സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം തനിക്കു കിട്ടിയ പരാതി ഡിവൈഎസ്പിക്കു കൈമാറിയിട്ടുണ്ടായിരുന്നെന്നാണ് എസ്ഐ പറയുന്നത്. പരാതി ലഭിക്കുമ്പോള്‍ ഡിവൈഎസ്പി ഡല്‍ഹിയില്‍ പരിശീലനത്തിനായിരുന്നു. പരിശീലനം കഴിഞ്ഞുമടങ്ങിയെത്തിയിട്ടും പരാതി ഗൗരവമായി കണ്ടില്ലെന്നും എസ്ഐ ആരോപിക്കുന്നു.
കേസില്‍ കുറ്റക്കാരായ എല്ലാവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡിവൈഎസ്പിക്കെതിരെ എസ്ഐ ഉന്നയിച്ച ആരോപണം അന്വേഷിക്കാനും ഡിജിപി നിര്‍ദ്ദേശം നല്കി.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധയ്ക്കു വിധേയയാക്കി. പിന്നീട് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തി.
കുട്ടിയെ നിര്‍ഭയ ഹോമിലേക്കു മാറ്റി. കൗണ്‍സലിങ് നല്കിയ ശേഷം പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
Highlight: Edappal, Malappuram, sexual abuse

COMMENTS