എടപ്പാള്‍: എടപ്പാള്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ വീണ്ടും പൊലീസിന്റെ നീക്കം. പ്രതി മൊയ്തീന് കുട്ടിക്കെതിരെ നിര്‍ണ്ണായകമായ വകുപ്പ് ...
എടപ്പാള്‍: എടപ്പാള്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ വീണ്ടും പൊലീസിന്റെ നീക്കം. പ്രതി മൊയ്തീന് കുട്ടിക്കെതിരെ നിര്‍ണ്ണായകമായ വകുപ്പ് ചേര്‍ത്തില്ലെന്നാണ് ആരോപണം.
ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ച പോക്സോ 5(എം)വകുപ്പ് പൊലീസ് ഒഴിവാക്കി. 9,10,16 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോക്സോ 5(എം) വകുപ്പ് ഒഴിവാക്കിയത് കേസിനെ ദുര്‍ബലമാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന്റെ ഭാഗത്തു നിന്ന് മെല്ലെപ്പോക്കാണ് ഉണ്ടായത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രതിയെ പിടിക്കാനോ പൊലീസ് ശ്രമിച്ചില്ല.
കേസെടുക്കുന്നതില്‍ വീഴ്ച സംഭവിച്ച എസ്ഐയെ സസ്പെന്റ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവിയു അറിയിച്ചു.
പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന പോലും ഉണ്ടായിട്ടും വീണ്ടും പൊലീസിന്റെ ഭാഗത്തു നിന്ന് പ്രതിയെ രക്ഷിക്കാനുള്ള നീക്കം ഉണ്ടാകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Highlight: Edappal sexual abuse case police in dark light

COMMENTS