തിരുവനന്തപുരം: പൊലീസിലെ തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പൊലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതല...
തിരുവനന്തപുരം: പൊലീസിലെ തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പൊലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്. ഈ ആവശ്യം സി.പി.ഐ ഉള്‍പ്പടെയുള്ളവരും മുഖ്യമന്തി പിണറായി വിജയന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പൊലീസിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിന് ഇടയായ സാഹചര്യത്തില്‍ ബെഹ്റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണെന്ന വ്യക്തമായ സൂചന തന്നെ സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
പൊലീസ് കുത്തഴിഞ്ഞ അവസ്ഥയില്‍ ഇനിയും തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴുള്ള ഇടിവ് വര്‍ദ്ധിപ്പിക്കാനേ അതുപകരിക്കുകയുള്ളൂ എന്നാണ് പൊതുവായ അഭിപ്രായം. തത്കാലം ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കാവും ബെഹ്റയെ മാറ്റുന്നത്.
ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന ആവശ്യം മന്ത്രിമാരില്‍ ചിലരും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങള്‍ക്കു മുന്നില്‍ ഒറ്റപ്പെടുമെന്ന ശക്തമായ വാദമാണ് മന്ത്രിമാര്‍ ഉന്നയിച്ചത്. രണ്ടുവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന് പൊലീസ് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

COMMENTS