അഭിനന്ദ് ന്യൂഡല്‍ഹി: നിനച്ചിരിക്കാതെയെത്തിയ ശക്തമായ പൊടിക്കാറ്റും മഴയും ഡല്‍ഹിയെ നിശ്ചലമാക്കി. വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കുകയും നഗര...
അഭിനന്ദ്
ന്യൂഡല്‍ഹി: നിനച്ചിരിക്കാതെയെത്തിയ ശക്തമായ പൊടിക്കാറ്റും മഴയും ഡല്‍ഹിയെ നിശ്ചലമാക്കി. വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കുകയും നഗരമെമ്പാടും ഗതാഗതം താറുമാറാവുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്.ഉത്തരേന്ത്യയില്‍ ശക്തമായ കാറ്റും മഴയും കാലാവസ്ഥ അധികൃതര്‍ പ്രവചിച്ചിരുന്നുവെങ്കിലും പൊടിക്കാറ്റ് പ്രവചിച്ചിരുന്നില്ല.
109 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. പലേടത്തും മരങ്ങള്‍ കടപുഴകി വീണു ഗതാഗതം മുടങ്ങുകയും വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തിട്ടുണ്ട്.
പൊടിക്കാറ്റ് വിജയ് ചൗക്കില്‍ വീശിയടിച്ചപ്പോള്‍
വൈകിട്ട് അഞ്ചു മണിയോടെയാണ് അന്തരീക്ഷം കലുഷിതമായതും പൊടിക്കാറ്റ് വീശിയടിച്ചതും. തൊട്ടു പിന്നാലെ മഴയുമെത്തി.
പലേടത്തും ചെറുവ്യാപാരസ്ഥാപനങ്ങളുടെയും മറ്റും കൂരകള്‍ പറന്നുപോവുകയും ചെറു അപകടങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Keywords: Rain, dust storm, Delhi , Sunday, Flight movements, Indira Gandhi International Airport, Private airline, Vistara, Srinagar, Amritsar, tweet
COMMENTS