ന്യൂഡല്‍ഹി: ഐപിഎലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബയെ പ്ലേ ഓഫ് കാണാനനുവദിക്കാതെ ഡല്‍ഹിയും പുറത്തായി. അതിനിര്‍ണായകമായ അവസാന മത്സരത്തില്‍...
ന്യൂഡല്‍ഹി: ഐപിഎലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബയെ പ്ലേ ഓഫ് കാണാനനുവദിക്കാതെ ഡല്‍ഹിയും പുറത്തായി.
അതിനിര്‍ണായകമായ അവസാന മത്സരത്തില്‍ മുംബയ് 11 റണ്‍സിനാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് പരാജയപ്പെട്ടത്. ഡല്‍ഹി നേരത്തെ തന്നെപ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ചാമ്പ്യന്മാരെ കൂടി കൊന്നുകൊണ്ടാണ് ഡല്‍ഹി കളംവിട്ടത്.
174 റണ്‍സ് വെല്ലുവിളിയാണ് ഡല്‍ഹി ഉയര്‍ത്തിയത്. പിന്തുടരാനിറങ്ങിയ മുംബയ് മൂന്നു പന്ത് ബാക്കിനില്‍ക്കെ 163 റണ്‍സിനു പുറത്താവുകയായിരുന്നു.
മുംബയ് നിരയില്‍ ഓപ്പണര്‍ ഇവിന്‍ ലെവിസും (48) ബെഞ്ചമിന്‍ കോളിന് കട്ടിംഗും (37) മാത്രമാണ് പൊരുതിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), കെയ്റോണ്‍ പൊള്ളാര്‍ഡ് (7), ഹര്‍ദിക് പാണ്ഡ്യ (27) എന്നിവര്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.
മൂന്നു വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയും സന്ദീപ് ലമിച്ചനെയും ഹര്‍ഷല്‍ പട്ടേലും ചേര്‍ന്ന് മുംബയെ ചുരുട്ടുകയായിരുന്നു.
പന്ത് 44 പന്തില്‍ നാല് സിക്സും നാലു ഫോറും പറത്തി 64 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ ഗംഭീര പ്രകടനമാണ് ഡല്‍ഹിക്കു മികച്ച നേട്ടമുണ്ടാക്കിക്കൊടുത്തത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിജയ് ശങ്കറും (43) ഡല്‍ഹിയുടെ സ്കോര്‍ ഉയര്‍ത്തി.
ഇതോടെ, ചാമ്പ്യന്മാര് കണ്ണീരോടെ കളം വിട്ടിരിക്കുകയാണ്. ഇനി തീപാറുന്ന പോരാട്ടങ്ങളുടെ ദിവസങ്ങളാണ് ബാക്കി.
COMMENTS