Search

മുഖ്യമന്ത്രിയുടെ നാട്ടിലും പൊലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍:  മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും പോലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉനൈസാണ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായശേഷമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ബന്ധുക്കളുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 21 ന് കണ്ണൂര്‍ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസിനെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ ഭാര്യാപിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

തുടര്‍ന്ന്  വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഉനൈസിനെ ഫെബ്രുവരി 24ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഉനൈസിന്റെ ബന്ധുക്കള്‍ പറയുന്നു.

ആശുപത്രി രേഖകളില്‍ പരിക്കിനുള്ള കാരണം പോലീസ് മര്‍ദ്ദനമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. മെഡിക്കല്‍ ലീഗല്‍ കേസായാണ് ആശുപത്രി അധികൃതര്‍ ഈ കേസ് പരിഗണിച്ചത്. അതിനാല്‍ നാലുദിവസത്തിനകം പോലീസ് ആശുപത്രിയിലെത്തി കേസ് പരിഗണിക്കേണ്ടതാണ്. എന്നാല്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകി.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ ശേഷം രണ്ട് മാസത്തോളം പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഉനൈസ്. മെയ് 2നാണ് ഉനൈസ് മരിച്ചത്. പരാതി പോലീസിന് നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുഖ്യമന്ത്രിയുടെ നാട്ടിലും പൊലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു