ജാവേദ് റഹ്മാന് ബംഗളൂരു: സസ്പെന്‍സ് ത്രില്ലറായി മാറിയ കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പു ഫലത്തിനൊടുവില്‍ ഏതു വിധത്തിലും ബിജെപിയെ അധികാരത്തില...
ജാവേദ് റഹ്മാന്
ബംഗളൂരു: സസ്പെന്‍സ് ത്രില്ലറായി മാറിയ കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പു ഫലത്തിനൊടുവില്‍ ഏതു വിധത്തിലും ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റിനിറുത്താനായി ജനതാദള്‍ എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു.ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് കോണ്‍ഗ്രസ് പുതിയ ഗെയിം പഌനുമായി രംഗത്തെത്തിയത്. 113 പേരെ ലഭിച്ചാല്‍ മാത്രമേ ഭരണം ഉറപ്പാകൂ എന്നിരിക്കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് കിട്ടിയത് 107 സീറ്റാണ്.
കോണ്‍ഗ്രസിന് 71 സീറ്റും ജനതാദളിന് 42 സീറ്റുമുണ്ട്. ഇതു രണ്ടും കൂടിയായാല്‍ 113 ആയി.
ഇന്നു തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നു കോണ്‍ഗ്രസും ജനതാദളും അറിയിച്ചു. മകന് മുഖ്യമന്ത്രിയാകുമെന്നു മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും അറിയിച്ചു.
122 സീറ്റുകളില്‍ മുന്നേറിനിന്ന ബിജെപി പിന്നീട് താഴേയ്ക്കു വരികയായിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടെയും സഹായം വേണ്ടെന്നും അവര്‍ വീരവാദം മുഴക്കിയിരുന്നു. അവിടെനിന്നാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്.
ബിജെപി ഇന്നു വൈകിട്ട് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും നിശ്ചയിച്ചിരുന്നതാണ്. ഇതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.
ഗുലാം നബി ആസാദും സോണിയ ഗാന്ധിയും ടെലിഫോണില്‍ എച്ച്.ഡി. ദേവഗൗഡയുമായി സംസാരിച്ചു. കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിക്കാനുള്ള അവകാശവും അവര്‍ക്ക് നല്കി കോണ്‍ഗ്രസ് അതിവേഗം പ്രവര്‍ത്തിക്കുകയായിരുന്നു. കുമാരസ്വാമിയെ ബിജെപി ചാക്കിടും മുന്‍പ് കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
COMMENTS