ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ തുടക്കം മുതല്‍ തമ്മിലടി തുടങ്ങി. കോണ്‍ഗ്രസ് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ തുടക്കം മുതല്‍ തമ്മിലടി തുടങ്ങി. കോണ്‍ഗ്രസ് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു കാരണം.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചതിനാല്‍ മന്ത്രി സ്ഥാനം കൂടുതല്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മന്ത്രിസഭാ വരൂപീകരണത്തില് കോണ്‍ഗ്രസുമായി തര്ക്കമൊന്നുമില്ലെന്നാണ് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചത്.
ബുധനാഴ്ചയാണ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനു മുമ്പ് സോണിയ ഗാന്ധിയും കുമാരസ്വാമിയും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ ജി. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും 20 കാബിനറ്റു മന്ത്രിമാരെയും കോണ്‍ഗ്രസിനു നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചതാണ് തര്‍ക്കത്തിനു കാരണം.
കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ മുമ്പുണ്ടായിരുന്ന സഖ്യം കയ്പ്പേറിയത് ആയിരുന്നെന്ന് പരസ്യമായി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വിജയകുമാറും രംഗത്തെത്തിയിരുന്നു.
Highlight: Crisis in Congress-JDS alliance in Karnataka.

COMMENTS