ജാവേദ് റഹ്മാന് ബംഗളൂരു: ബിജെപിയുടെ പണക്കൊഴുപ്പ് ഭയന്ന് സ്വന്തം എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ചു ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തിയ ശേ...
ജാവേദ് റഹ്മാന്
ബംഗളൂരു: ബിജെപിയുടെ പണക്കൊഴുപ്പ് ഭയന്ന് സ്വന്തം എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ചു ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അവരെ നേരിട്ട് റിസോര്‍ട്ടിലേക്കു മാറ്റി.
ഏതുവിധത്തിലും അധികാരം പിടിക്കുമെന്ന വാശിയിലാണ് ബിജെപി. അതിനായി അവര്‍ സര്‍വ അടവുകളും പയറ്റുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ 74 എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്ഭവനിലെത്തിച്ചത്.
ബിഡദിയിലെ ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടത്തിനു ബെല്ലാരിയിലെ ഖനി രാജാക്കന്മാരാണ് നേരിട്ടിറങ്ങിയിരിക്കുന്നത്.
ഓരോ എംഎല്‍എക്കും ബിജെപി നൂറ് കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം എംഎല്‍എമാരെ നേരിട്ട് സഭയിലെത്തിക്കും. അതുവരെ അവര്‍ റിസോര്‍ട്ടില്‍ 'തടവി'ലായിരിക്കും.
ജെഡിഎസിനുള്ള പിന്തുണ കത്തില്‍ ഒരു സ്വതന്ത്ര എംഎല്‍എയും ഒപ്പുവച്ചിട്ടുണ്ട്. വൈകിട്ടോടെ, കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറുകയും ചെയ്തു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം കോണ്‍ഗ്രസ് - ജഡിഎസ് സഖ്യത്തിനുണ്ടെന്ന് ഗവര്‍ണറെ കണ്ടതിനു ശേഷം ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ തീരുമാനമുണ്ടാവൂ എന്നു ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും ഗവര്‍ണറില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം അനീതി കാട്ടില്ലെന്ന് ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.
Keywords: Karnataka, Elaction, BJP, Congress
COMMENTS