ആലപ്പുഴ: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ചിലതരം ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ആലപ്പുഴ ജില്ലയില്‍ നിരോധിച്ചു. അനലിറ്റിക്കല്‍ ഡാറ്റായുമായി താരത...
ആലപ്പുഴ: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ചിലതരം ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ആലപ്പുഴ ജില്ലയില്‍ നിരോധിച്ചു. അനലിറ്റിക്കല്‍ ഡാറ്റായുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം കാണിച്ചതിനെ തുടര്‍ന്നാണ് ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ ഇവിടെ നിരോധിച്ചത്.
പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ആലപ്പുഴ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പാലക്കാട് നിര്‍മ്മല്‍ ഓയില്‍ മില്‍സിന്റെ കാവേരി വെളിച്ചെണ്ണ, പാലക്കാട് ഗോവിന്ദപുരം ആയിഫാ കോക്കനട്ട് ഓയില്‍ മില്ലിന്റെ കേരാചോയ്സ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, അടൂര്‍ എളമാനൂര്‍ കേരസമ്പൂര്ണം കോക്കനട്ട് ഓയില്‍ എന്നിവയാണ് നിരോധിച്ചത്.
കേരളത്തില്‍ വില്പനയ്ക്കുള്ള തമിഴ്നാട്ടില്‍ നിന്നുള്ള വെളിച്ചെണ്ണ പായ്ക്കറ്റില്‍ വന്‍ തോതില്‍ മായം കണ്ടെത്തിയതായി കൊച്ചിന് ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് വ്യക്തമാക്കി. തമിഴ്നാട്ടില്‍ വെള്ളിച്ചെണ്ണ ഭഷ്യ എണ്ണയുടെ ഗണത്തില്‍ പെടുത്തിയിട്ടില്ലാത്തതിനാല്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതാണ് വ്യാജന്മാര്ക്കു സഹായമാകുന്നത്. സര്‍ക്കാര്‍ സഹകരണ സ്ഥാപനമായ കേര ഫെഡിന്റെ ട്രേഡ് മാര്‍ക്കിലും വ്യാജന്മാര് മാര്‍ക്കറ്റില്‍ സുലഭമാണ്.
COMMENTS