മുഖ്യമന്ത്രി സിദ്ധരാമയ്യ, മകന് യതീന്ദ്ര ജാവേദ് റഹ്മാന് ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കനത്ത ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന കോണ്ഗ്ര...
മുഖ്യമന്ത്രി സിദ്ധരാമയ്യ, മകന് യതീന്ദ്ര |
ജാവേദ് റഹ്മാന്
ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കനത്ത ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന കോണ്‍ഗ്രസിന് വലിയൊരു അവമാനം കൂടി നല്‍കിക്കൊണ്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായി. 12 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 22,000 വോട്ടിനു പിന്നിലാണ് മുഖ്യമന്ത്രി.മത്സരിച്ച രണ്ടാം സീറ്റായ ബാദമിയില്‍ ലീഡ് ചെയ്യുന്നതിനാല്‍ സിദ്ധരാമയ്യയ്ക്ക് വലിയൊരു അപമാനത്തില്‍ നിന്നു കഷ്ടിച്ചു തലയൂരാമെന്നു മാത്രം. ബദാമി അദ്ദേഹത്തിന്റെ സമുദാമയമായ കുറുബ ഗൗഡ വിഭാഗത്തിന് നിര്‍ണായ സ്വാധീനമുള്ള സീറ്റാണ്. ഇതു തന്നെയാണ് ഇവിടെ സിദ്ധാരമയ്യയ്ക്കു ജയിക്കാന്‍ സഹായകമാവുന്നതും.
ചാമുണ്ഡേശ്വരിയില്‍ ജനതാദള്‍ സെക്യുലര്‍ നേതാവ് ജി ടി ദേവ ഗൗഡയോടാണ് സിദ്ധരാമയ്യ പരാജയപ്പടുന്നത്. വരുണയായിരുന്നു സിദ്ധരാമയ്യയുടെ സ്ഥിരം മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മകന് യതീന്ദ്രയ്ക്കു വേണ്ടിയാണ് സിദ്ധരാമയ്യ വരുണയില്‍ നിന്നു മാറിക്കൊടുത്തത്. അപ്പോള്‍ തന്നെ ഏറെ പണിപ്പെട്ടായിരുന്നു ചാമുണ്ഡേശ്വരി പിടിച്ചത്.
ഇതു തിരിച്ചറിഞ്ഞാണ് ഇക്കുറി മുഖ്യന് രണ്ടു സീറ്റ് നല്കാന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ആ തീരുമാനം പിഴച്ചതുമില്ല.
വരുണയില്‍ യതീന്ദ്ര ലീഡ് ചെയ്യുന്നുണ്ട്.
Keywords: Siddaramaiah, Chamundeshwari, constituency, JD(S), GT Deve Gowda, Karnataka, chief minister, Congress, BJP
COMMENTS