Score: SRH 139/7 (20 Overs) CSK 140/8 (19.1 Overs) ചെന്നൈ : അസാദ്ധ്യമെന്നു തോന്നിയ ഇടത്തുനിന്ന് അസാധാരണ കരുത്തോടെ തിരിച്ചടിച്ചു കയറി...
Score: SRH 139/7 (20 Overs) CSK 140/8 (19.1 Overs)
ചെന്നൈ : അസാദ്ധ്യമെന്നു തോന്നിയ ഇടത്തുനിന്ന് അസാധാരണ കരുത്തോടെ തിരിച്ചടിച്ചു കയറി സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു.ബാറ്റിംഗ് മറന്ന സണ്‍റൈസേഴ്സ് 140 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഈ സ്കോറിനു മുന്നില്‍ മുട്ടിടിച്ച ചെന്നൈ അവസാന ഒവറുകളില്‍ കത്തിക്കയറി അഞ്ച് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓപ്പണര്‍ ഡുപ്ലസി (67)യാണ് മുന്നില്‍ നിന്നു നയിച്ച് ജയം യാഥാര്‍ത്ഥ്യമാക്കിയത്. ചെന്നൈയെ തുടക്കം മുതല്‍ വരിഞ്ഞുമുറിക്കിയ ഹൈദരാബാദ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ടാണ് ഡുപ്ലസി വിജയം കൈപ്പിടിയിലാക്കിയത്.
അവസാനം വരെ ഉറച്ചുനിന്ന ഡുപ്ലസി 42 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറും പറത്തിയാണ് 67 റണ്‍സെടുത്തത്. ഡുപ്ലസിയെക്കൂടാതെ സുരേഷ് റെയ്നയും (22) ദീപക് ചഹലും (10) ശാര്‍ദുല്‍ താക്കൂറും (15) മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് പന്തില്‍ 15 റണ്‍സെടുത്ത ശാര്‍ദുലിന്റെ ബാറ്റിംഗ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി.
ബ്രാത്വൈറ്റ് (43) നടത്തിയ ചെറുത്തുനില്‍പ്പിന്റെ ബലത്തിലായിരുന്നു സണ്‍റൈസേഴ്സ് 140 റണ്‍സ് വിജയലക്ഷ്യംകുറിച്ചത്. ചെന്നൈ ബൗളര്‍മാരെ കണക്കിനു പ്രഹരിച്ചു മുന്നേറുകയായിരുന്നു ബ്രാത്വൈറ്റ്.
ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. കെയ്ന്‍ വില്യംസണും (24) ശ്രീവത്സ് ഗോസ്വാമിയും (12) ഓവറില്‍ 10 റണ്‍സ് നിരക്കില്‍ സ്കോര്‍ ചെയ്തു സ്കോര്‍ ചെയ്തു മുന്നേറുന്നതിനിടെ ഗോസ്വാമിയും വില്യംസണും അടുത്തടുത്തു കൂടാരം കയറി. ഇതോടെ സ്കോറിംഗ് റേറ്റും വല്ലാതെ താണു.
മനീഷ് പാണ്ഡെ (8), ഷാക്കീബ് അല്‍ ഹസന് (12), യൂസഫ് പഠാന് എന്നിവര്‍ ചെറുത്തുനില്ക്കാതെ കീഴടങ്ങിയതോടെ സണ്‍റൈസേഴ്സ് ആറിന് 88 എന്ന ദയനീയ നിലയിലായി.
പിന്നീടാണ് ബ്രാത്വൈറ്റ് 29 പന്തില്‍ നാല് സിക്സും ഒരു ഫോറും പറത്തി ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.
Keywords: IPL, Aakash Chopra, Carlos Braithwait, bowling, Bhuvneshwar, captaincy, Indian Premier League, Sunrisers Hyderabad, Mumbai Indians, CSK , final, SRH, Chennai Super Kings
COMMENTS