ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റെക്കോര്‍ഡ് വിജയം. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റെക്കോര്‍ഡ് വിജയം. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് നേടിയിരിക്കുന്നത്.
1987 ലെ തെരഞ്ഞെടുപ്പില്‍ മാമന് ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്. അത് തകര്‍ത്ത് സജി ചെറിയാന് 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്.
67,303 വോട്ടുകളാണ് സജി ചെറിയാന് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകള്‍ ലഭിച്ചു. 35,270 വോട്ടുകള്‍ നേടിയ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ള വളരെ പിന്നിലായി.
പോസ്റ്റല്‍ വോട്ടുകളില്‍ 43 എണ്ണത്തില്‍ 42 ഉം സജി ചെറിയാന് സ്വന്തമാക്കി. ഒരെണ്ണം ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പോസ്റ്റല്‍ വോട്ടൊന്നും ലഭിച്ചതേയില്ല.
COMMENTS