ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കെ. എം. മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കെ. എം. മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
രാജ്യത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയതയെ നേരിടുന്നതിന് പ്രാദേശിക കക്ഷികള്‍ ഉള്‍പ്പെടുന്ന സംഖ്യത്തിനെ കഴിയൂയെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് തെളിയിച്ചതാണെന്നും അതിനാലാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും കെ.എം.മാണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധാര്‍ഷ്ട്യത്തിനു ജനം മറുപടി നല്‍കുമെന്നും മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജയിച്ചേ തീരു എന്ന് വാശിയുള്ള ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നതാണ് കെ.എം മാണിയുടെ നിലപാട് പ്രഖ്യാപനം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

COMMENTS