Search

ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം, ഇനി പരസ്യ പ്രചാരണം, തിങ്കളാഴ്ച ബൂത്തിലേക്ക്


ചെങ്ങന്നൂര്‍: രണ്ടരമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെങ്ങന്നൂരില്‍ അവസാനമായി. കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അസാനിപ്പിക്കുകയായിരുന്നു.

നഗരത്തില്‍ നടന്ന കൊട്ടിക്കലാശത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ഞായറാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

ഇടതു മുന്നണിക്ക് ശുഭപ്രതീക്ഷയാണെന്നും തോല്‍വി സമ്മതിച്ചുകൊണ്ട് കുമ്മനം രാജശേഖരനു ബിജെപി കൊടുത്ത ഷോ കാസ് നോട്ടീസാണ് ഗവര്‍ണര്‍ സ്ഥാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരായിരിക്കും ജനവിധിയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രചാരണത്തില്‍ ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലാത്തതുകൊണ്ടാണ് ഇടതു വലതു നേതാക്കള്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചത് ബിജെപി കേരള ഘടകത്തിന് കിട്ടിയ അംഗീകാരമാണെന്നും
ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഈയൊരു പദവി കിട്ടാന്‍ പോകുന്നില്ലെന്നും കോടിയേരിക്കു മറുപടിയായി രമേശ് പറഞ്ഞു.

വിജയാഹ് ളാദത്തില്‍ കൂട്ടുകാരിയെ കെട്ടിപ്പിടിച്ച കുറ്റത്തിന് സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ട അര്‍ജുന് 91 ശതമാനം മാര്‍ക്ക്




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം, ഇനി പരസ്യ പ്രചാരണം, തിങ്കളാഴ്ച ബൂത്തിലേക്ക്