ഹൈദരാബാദ് 20 ഓവറില്‍ 174/4, കൊല്‍ക്കത്ത 20 ഓവറില്‍ 161/9 കൊല്‍ക്കത്ത: ഐപിഎലില്‍ കലാശപ്പോരില്‍ ചെന്നൈയും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റു...
ഹൈദരാബാദ് 20 ഓവറില്‍ 174/4, കൊല്‍ക്കത്ത 20 ഓവറില്‍ 161/9
കൊല്‍ക്കത്ത: ഐപിഎലില്‍ കലാശപ്പോരില്‍ ചെന്നൈയും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. മുംബയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഫൈനല്‍.175 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 13 അകലെ മുട്ടിടിച്ചു വീഴുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് 161 റണ്‍സ് എടുക്കാനേ കഴിഞ്ഞിട്ടുള്ളൂ.
റാഷിദ് ഖാന്റെ ഒറ്റയാന് പോരാട്ടമാണ് സണ്‍റൈസേഴ്സിനെ വിജയതീരത്തെത്തിച്ചത്.
10 പന്തില്‍ 34 റണ്‍സും നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തിയ റാഷിദ് ഖാന് വിജയശില്പിയാവുകയായിരുന്നു. ഒരു റണ്ണൗട്ടും രണ്ടു ക്യാച്ചുമെടുത്ത റാഷിദാണ് മാന്‍ ഒഫ് ദി മാച്ച്.
സുനില്നരെയ്നും ക്രിസ് ലിനും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്കു മിന്നുന്ന തുടക്കമാണ് നല്‍കിയത്. 3.2 ഓവറില്‍ ടീം 40 റണ്‍സില്‍ നില്‍ക്കെ നരെയ്ന് പുറത്തായി. 13 പന്തില്‍ 26 റണ്‍സായിരുന്നു നരെയന്റെ സമ്പാദ്യം.
തുടര്‍ന്ന് ക്രിസ് ലിന് നിതീഷ് റാണ മികച്ച പിന്തുണ നല്കി. കൊല്‍ക്കത്ത വിജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിയ സമയമായിരുന്നു അത്. എന്നാല്‍ റാഷിദ് ഖാന് ബൗളിംഗിന് എത്തിയതോടെ കളി മാറി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ആതിഥേയര്‍ ഏതാണ്ട് ഉറപ്പെന്നു കരുതിയ വിജയത്തില്‍ നിന്നു പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
20 പന്തില്‍ 30 റണ്‍സെടുത്ത് സുബ്മാന്‍ ഗില്‍ അവസാനം ഒരു ശ്രമം നടത്തിയെങ്കിലും പിന്തു കൊടുക്കാന്‍ ആരുമില്ലാതെപോയി.
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സിദ്ധാര്‍ഥ് കൗളും കാര്‍ലോസ് ബ്രാത്വെയ്റ്റും ഒരു വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനും ഹൈദരാബാദിനു വേണ്ടി തങ്ങളുടേതായ സംഭാവന നല്കി.
Three changes as Saha and Hooda come in along with Khaleel Ahmed who will be making his debut tonight. Check out the entire Playing XI for the 2nd Qualifier.#SRHvKKR #IPL2018Playoffs #IPL2018 pic.twitter.com/dNr1sInfaZ— SunRisers Hyderabad (@SunRisers) May 25, 2018
വൃദ്ധിമാന്‍ സാഹയും (35) ശിഖര്‍ ധവാനും (34) ചേര്‍ന്ന് ഹൈദരാബാദിന് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷേ, മധ്യനിര നിരാശപ്പെടുത്തി. സാഹയും ധവാനും അടുത്തടുത്ത പന്തുകളില്‍ പുറത്തായതിനു ശേഷം മധ്യനിര തകര്‍ന്നു. ഷാക്കിബ് അല്‍ഹസനും (28), ഹൂഡയും (19) മാത്രമാണ് എന്തെങ്കിലും ചെയ്തത്.
എന്നാല്‍, അവസാന ഓവറുകളില്‍ മിന്നല്‍പ്പിണറായ റാഷിദ് ഖാന് പത്തു പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്തു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ റാഷിദ് ഖാന് രണ്ടു സിക്സും രണ്ട് ഫോറുമടക്കം 24 റണ്‍സാണ് നേടിയത്.
കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സുനില്‍ നരെയ്ന് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും പിയുഷ് ചാവ്ല മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
ഇനി എല്ലാ കണ്ണുകളും വാംഘഡേയിലേക്കാണ്. ധോണിയും കൂട്ടരും നേരത്തേ തന്നെ ഫൈനലില്‍ കടന്നുവെങ്കിലും ഹൈദരാബാദിന്റെ ഫോം അവര്‍ക്കു കടുത്ത വെല്ലുവിളി തന്നെയാണ്.
COMMENTS