ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 83.01 ശതമാനം വിജയം. 500ല്‍ 499 മാര്‍ക്ക് നേടിയ ഉത്തര്‍പ്രദേശുകാരി മേഘ്ന ശ്രീവാസ്...
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 83.01 ശതമാനം വിജയം.
500ല്‍ 499 മാര്‍ക്ക് നേടിയ ഉത്തര്‍പ്രദേശുകാരി മേഘ്ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്.
498 മാര്‍ക്ക് നേടിയ ഗാസിയാബാദ് നിവാസി അനുഷ്ക ചന്ദ്രയ്ക്കാണ് രണ്ടാം റാങ്ക്. 497 മാര്‍ക്ക് വീതം നേടി ഏഴു പേര് മൂന്നാം സ്ഥാനത്തെത്തി.
തിരുവനന്തപുരം മേഖലയില്‍ 97.32 ശതമാനമാണ് വിജയം. ചെന്നൈ മേഖലയില്‍ 93.87 ശതമാനവും ഡല്‍ഹിയില്‍ 89 ശതമാനവുമാണ് വിജയം.
#WATCH: Meghna Srivastava, #CBSE class 12 topper who scored 499 out of 500 marks, shares her success story, says 'There is no secret, you just have to work hard throughout the year'. #CBSEResult2018 pic.twitter.com/YKaZzqxs7W
— ANI (@ANI) May 26, 2018
ആകെ 11,86,306 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഇക്കണോമിക്സ് ചോദ്യ പേപ്പര്‍ ചോര്‍ന്നത് വന്‍ വിവാദമായിരുന്നു.
മേഘ്നയ്ക്ക് അഞ്ചില്‍ നാലു വിഷയത്തിനും നൂറില്‍ നൂറ്
ഒന്നാം റാങ്കുകാരി മേഘ്നയ്ക്ക് അഞ്ചില്‍ നാല് വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് ലഭിച്ചു. ഇംഗഌഷില്‍ മാത്രം ചെറിയൊരു പിഴവിന് ഒരു മാര്‍ക്ക് പോയി. 500 ല്‍ 499 മാര്‍ക്കോടെയാണ് ഈ മിടുക്കി ദേശീയശ്രദ്ധയാകര്ഷിച്ചിരിക്കുന്നത്.
ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, മനശ്ശാസ്ത്രം എന്നിവയിലാണ്
മേഘ്ന മുഴുവന്‍ മാര്‍ക്കും നേടിയത്. ഇംഗ്ലീഷില്‍ 99 മാര്ക്കായിപ്പോയി. നോയിഡയിലെ സ്റ്റെപ് ബൈ സ്റ്റെപ് സ്കൂളിലാണ് മേഘ്ന പഠിച്ചത്.
തന്റെ വിജയത്തിനു പിന്നില്‍ ഒരു രഹസ്യവുമില്ലെന്നും വര്‍ഷം മുഴുവന്‍ സ്ഥിരോത്സാഹത്തോടെ കഠിനപ്രയത്നം നടത്തിയതുകൊണ്ടാണ് ഈ ഫലം കിട്ടിയതെന്നും ഈ മിടുക്കി പറയുന്നു.
COMMENTS