കോട്ടയം: അനധികൃതമായി റോഡ് നിര്‍മ്മിച്ച കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണത്തിന് കോടതി ഉത്തരവ്. തോമസ്ചാണ്ടിയു...
കോട്ടയം: അനധികൃതമായി റോഡ് നിര്‍മ്മിച്ച കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണത്തിന് കോടതി ഉത്തരവ്. തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ച കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
തോമസ് ചാണ്ടിക്കു പുറമേ മുന്‍ കളക്ടര്‍ എന്‍.പത്മകുമാറിനെതിരെയും പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കേസിലെ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി.
കേസില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയതി അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലുമാസം കൂടി സമയം കോട്ടയം വിജിലന്‍സ് കോടതി അനുവദിച്ചിരുന്നു.

COMMENTS