മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെ പോക്സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്...
മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെ പോക്സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്.ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഐയെ നേരത്തെ സര്‍വ്വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
തിയേറ്ററിലെ സി.സി ടിവി ദൃശ്യങ്ങള്‍ തിയറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പോലീസിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ എസ്.ഐ ഈ പരാതിയിന്മേല് നടപടിയെടുക്കുന്നതില്‍ അലംഭാവം കാട്ടിയെന്നാണ് ആരോപണം. ഇതെത്തുടര്‍ന്നാണ് എസ്.ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.

COMMENTS