ന്യൂഡല്‍ഹി: പേന നിര്‍മ്മാതാക്കളായ റോട്ടോമാക് കമ്പനി ഉടമകള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് 456.63 ക...
ന്യൂഡല്‍ഹി: പേന നിര്‍മ്മാതാക്കളായ റോട്ടോമാക് കമ്പനി ഉടമകള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് 456.63 കോടി വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിലാണ് ലക്നൗവിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയത്. മൂന്നുമാസത്തെ അന്വേഷണത്തിനുശേഷമാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
ഏഴ് പൊതുമേഖല ബാങ്കുകളില്‍നിന്ന് റോട്ടോമാക് കമ്പനി 3690 കോടിയുടെ വായ്പയാണെടുത്തത്. മറ്റ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.ഐ അറിയിച്ചു.
ഏഴ് പൊതുമേഖല ബാങ്കുകളില്‍നിന്ന് റോട്ടോമാക് കമ്പനി 3690 കോടിയുടെ വായ്പയാണെടുത്തത്. മറ്റ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.ഐ അറിയിച്ചു.
COMMENTS