ജേക്കബ് വടക്കഞ്ചേരി, മോഹനന് വൈദ്യര് പാലക്കാട് : നിപ വൈറസ് എന്നത് ആരോഗ്യ വകുപ്പിന്റെ കള്ള പ്രചാരണമാണെന്നും മരുന്ന് മാഫിയയാണിതിനു ഇതിന്...
ജേക്കബ് വടക്കഞ്ചേരി, മോഹനന് വൈദ്യര് |
തൃത്താല പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. വിജിത് നല്കിയ പരാതിയിലാണ് കേസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചരണം നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സമാനമായ പ്രചരണം ഇവര്‍ നേരത്തേയും നടത്തിയെന്നും പൊലീസ് പറയുന്നു.
ഇവരുടെ പ്രചരണം നാലു ലക്ഷം പേര് ലൈക്ക് ചെയ്യുകയും 13000 പേര് ഷെയര്‍ ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ഗുരുതരമായ ഒരു ആരോഗ്യ പ്രതിസന്ധിയുണ്ടായപ്പോള്‍ ആ വിവരം മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വമായ എതിര് പ്രചരണം ഇവര്‍ നടത്തിയെന്നും പൊലീസ് പറയുന്നു.
നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച നഴ്സ് ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവര്‍. ഇതിനെതിരേ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നു തൃത്താല പൊലീസ് പറഞ്ഞു.
COMMENTS