വടപളനി: മതവികാരം വ്രണപ്പെടുത്തിയതിന് സംവിധായകന് ഭാരതിരാജയ്ക്ക് എതിരെ വടപളനി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവമായ ഗണപതി തമിഴ്നാട്ടുകാരുടെ യ...
വടപളനി: മതവികാരം വ്രണപ്പെടുത്തിയതിന് സംവിധായകന് ഭാരതിരാജയ്ക്ക് എതിരെ വടപളനി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവമായ ഗണപതി തമിഴ്നാട്ടുകാരുടെ യഥാര്‍ത്ഥ ദൈവമല്ലെന്നും ഇറക്കുമതി ചെയ്തതാണെന്നും ഭാരതിരാജ ഒരു പ്രസംഗത്തിനിടെ പറഞ്ഞതാണ് വിവാദമായത്.
ജനുവരി 18ന് നടന്ന ഒരു ചടങ്ങിലാണ് ഭാരതിരാജ ഇങ്ങനെയൊരു വിവാദപ്രസ്താവന നടത്തിയത്. ഇതിനെതിരെ ഹിന്ദു മക്കള്‍ മുന്നണി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെങ്കില്‍ ഭാരതിരാജയ്ക്ക് എതിരെ കേസ് എടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് വടപളനി പൊലീസ് ഭാരതിരാജയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

COMMENTS