ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികയാത്രക്കാരെ കിട്ടുന്നതിനായുള്ള വഴക്കിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ ടാക്സി ഡ്രൈവര്‍ വെടിവെച്ചു കൊന്നു. ഡല്‍ഹിയില...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികയാത്രക്കാരെ കിട്ടുന്നതിനായുള്ള വഴക്കിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ ടാക്സി ഡ്രൈവര്‍ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ നജാഫഗര് ബഹാദുര്ഗാ റൂട്ടിലൂടെയാണ് കൊല്ലപ്പെട്ട ജിതേന്ദ്ര ഏലിയസ് ജിതു ബസും സുധീര്‍ ടാക്സിയും ഓടിച്ചിരുന്നത്. അധിക യാത്രക്കാരെ കിട്ടുന്നതിനായുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ ഈ വിഷയത്തില്‍ വഴക്കിട്ടിരുന്നു. ഇതേ തുടര്‍ന്ന് സുധീര്‍ ജിതുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ ജിതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുധീറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.
COMMENTS