ജമ്മു: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും വെടിവയ്പ്പ് നടത്തി. വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജ...
ജമ്മു: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും വെടിവയ്പ്പ് നടത്തി. വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ ദേവേന്ദര്‍ സിങ്ങാണു മരിച്ചത്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലായിരുന്നു വെടിവയ്പ്.
ഇന്നലെ രാത്രി 11.30 ഓടെയാണ് ഒരു പ്രകോപനവുമില്ലാതെ മാങ്ഗുചാക്കിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ക്കു നേരെ പാക്ക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറോളം ഇരുസേനയും തമ്മില്‍ ഏറ്റുമുട്ടി. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ വെടിയേറ്റ ജവാനെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഈ മാസം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഈ വെടിവയ്പ്പെന്നത് ശ്രദ്ധേയമാണ്. ജമ്മുവില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ സൈന്യം ശക്തമായ തിരച്ചിലും നടത്തുന്നുണ്ട്.

COMMENTS