തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയവും ക്രമസമാധാനത്തകര്‍ച്ചയും ഉയര്‍ത്തിക്കാടി ബിജെപിയുടെ നേതൃത്വത്തില്‍ മസരപരമ്പര ഒരുങ്ങുന്നു...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയവും ക്രമസമാധാനത്തകര്‍ച്ചയും ഉയര്‍ത്തിക്കാടി ബിജെപിയുടെ നേതൃത്വത്തില്‍ മസരപരമ്പര ഒരുങ്ങുന്നു. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
മേയ് മൂന്നിന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജ്യോത്സനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മാര്‍ച്ച്.
വ്യാജ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയ കലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താനായി കേസ് എന്‍ഐഎ അന്വേഷിക്കണം എന്ന ആവശ്യവുമായാണ് ബിജെപി സംസ്ഥാന അധ്യാക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന മാര്‍ച്ച്. മേയ് 5 ന് മലപ്പുറം ജില്ലയിലെ ആലന്തൂരില്‍ നിന്ന് പാനൂരിലേക്കാണ് മാര്‍ച്ച്.
ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നയിക്കുന്ന മാര്‍ച്ച് മേയ് 7, 8 തീയതികളിലാണ്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐയ്ക്കു കൈമാറണം എന്നാവശ്യപ്പെട്ട് അട്ടപ്പാടിയില്‍ മരിച്ച മധുവിന്റെ വീട്ടില്‍ നിന്ന് വാരാപ്പുഴയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
Keywords: BJP, Kerala, protest, LDF Government

COMMENTS