ബംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ട് ബി.ജെ.പിക്കെതിരെ സഖ്യം സാധ്യമല്ലെന്ന് എച്.ഡി ദേവഗൗഡ. കര്‍ണ്ണാടകയില്‍ ജെ.ഡി.എസ് - കോ...
ബംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ട് ബി.ജെ.പിക്കെതിരെ സഖ്യം സാധ്യമല്ലെന്ന് എച്.ഡി ദേവഗൗഡ. കര്‍ണ്ണാടകയില്‍ ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യം അധികാരമേല്‍ക്കുന്ന അവസരത്തിലാണ് ദേവഗൗഡയുടെ ഈ വെളിപ്പെടുത്തല്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്നും അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തില്‍ കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് തന്നെ വാക്കുകള്‍കൊണ്ട് ആക്രമിച്ചതില്‍ വേദനയുണ്ടായിരുന്നെന്നും രാജ്യത്തിന്റെ നന്മയ്ക്കായി അതെല്ലാം മറന്നെന്നും ദേവഗൗഡ വ്യക്തമാക്കി.
താന്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചവരില്‍ ബി.ജെ.പിക്കെതിരെ നില്ക്കുന്ന എല്ലാ പാര്‍ട്ടികളുമുണ്ട്. എല്ലാവരുടെയും മുഖ്യ അജണ്ട 2019 ല്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്നതാണ്. ഇവരെയെല്ലാം ഒന്നിപ്പിക്കേണ്ട ശ്രമകരമായ ദൗത്യം തന്റേതാണെന്നും ഇത് ഭാവിയിലെ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ തുടക്കമായേക്കാമെന്നും ദേവഗൗഡ വ്യക്തമാക്കി.

COMMENTS