ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ നാളെ രാവിലെ മുതല്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. രാവിലെ ആറ് മുതല്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണ...
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ നാളെ രാവിലെ മുതല്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. രാവിലെ ആറ് മുതല്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം നാളെയും മറ്റന്നാളും അടഞ്ഞ് കിടക്കും. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്റെ കാലാവധി ആറ് മാസം മുന്‍പ് തീര്‍ന്നിരുന്നു. തുടര്‍ന്ന് ന്യായമായ രീതിയില്‍ കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു.
യോഗത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കും. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് നിശ്ചലമാകുന്നതിനാല് ശമ്പളവിതരണത്തെ ബാധിക്കാനും സാധ്യതയുണ്ട്.

COMMENTS