കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു.
ഈ സംഭവത്തില്‍ ജോര്‍ജ് കുറ്റക്കാരനാണെന്ന് ഡിജിപി ലോക്നാഥ് ബെഹറയ്ക്കു പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ജോര്‍ജിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി. സംഭവത്തില്‍ എ.വി. ജോര്‍ജ് പ്രത്യേക താത്പര്യമെടുത്തതായും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു വീഴ്ച വന്നതായും അന്വേഷക സംഘം റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.
എ.വി. ജോര്‍ജ് പ്രത്യേക താത്പര്യമെടുത്തു രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ടിഎഫ് രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടു. ഇതു ശരിയായ നടപടിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത് .
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആര്‍ടിഎഫ് അംഗങ്ങള്‍ക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെല്ലാം റിമാന്‍ഡിലാണ്.
ഈ കേസില്‍ പ്രതിക്കൂട്ടിലായ പറവൂര്‍ സിഐ ക്രിസ്പിന് സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. ഒന്‍പതു പൊലീസുകാര്‍ പ്രതിസ്ഥാനത്താണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരേ ശക്തമായ നിലപാട് എടുത്തു മാദ്ധ്യമശ്രദ്ധയില്‍ വന്ന വ്യക്തിയാണ് എവി ജോര്‍ജ്.
COMMENTS