Search

മധുവിന്റെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

അഗളി:അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പതിനാറുപ്രതികള്‍ക്കേതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം.

കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 11,640 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

പ്രതികള്‍ക്കെതിരെ തെളിവുകളായി സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും നിരത്തിയിട്ടുണ്ട്. കൊലക്കുറ്റവും പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസില്‍ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജയ്ജുമോന്‍, കരിക്കളില്‍ സിദ്ദിക്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.

മധുവിനെ ആക്രമികള്‍ക്കു കാട്ടിക്കൊടുത്തത് വനംജീവനക്കാരാണെന്നും അവരെയും കേസില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ വനംജീവനക്കാരുടെ പങ്കിനെക്കുറിച്ചു പറയുന്നില്ല.

മധുവിന്റെ ശരീരത്തില്‍ മരണത്തിനു കാരണമായ പതിനഞ്ചു മുറിവുകളുണ്ടായിരുന്നതായി കുറ്റപത്രത്തിലുണ്ട്. മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുകളും 165 പേരുടെ മൊഴികളും തെളിവായി സ്വീകരിച്ചു.

ഫെബ്രുവരി 22 നാണ്, മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ചത്.


Highlight: Attappady Madhu murder case police submits charge sheet.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മധുവിന്റെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം