Search

പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ ആക്രമണം: സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് സി.പി.എം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ സംഘര്‍ഷമുണ്ടായി. നോര്‍ത്ത് പര്‍ഗാനയിലാണ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സി.പി.എം ആരോപണം ഉന്നയിച്ചു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ ബൂത്തിലും വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനു പിന്നിലും തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ ആക്രമണം: സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് സി.പി.എം