തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണ...
ഷാനുവിനെ ശനിയാഴ്ച രാത്രിയില്‍ പട്രോളിംഗിനിടെ എ.എസ്.ഐ ബിജു പിടികൂടിയിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാറില്‍ ചെറുപ്പക്കാരെ കണ്ടതിനെ തുടര്‍ന്നാണ് പിടികൂടിയത്. ഇവരെ ഒന്നര മണിക്കൂറോളം ബിജു തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു. കൈക്കൂലി വാങ്ങിയാണ് ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ സസ്പെന്ഷന് ഉണ്ടായിരിക്കുന്നത്.
COMMENTS