Search

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ്: പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചുപേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കേസില്‍ ഒരു പ്രതിയുടെ 164 സ്റ്റേറ്റ്‌മെന്റ് പൂര്‍ത്തിയായിട്ടില്ല.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവം ക്രൂരവും മാപ്പര്‍ഹിക്കാത്തതുമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.  പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി വച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ്: പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു