ബംഗളുരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ നടി ഭാവന ബി...
ബംഗളുരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു.
2014 ലോക്സഭാ തിരഞ്ഞെടുപ്പിലും 2013 നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി ഭാവന വോട്ടു തേടിയിരുന്നു.
ബിജെപിയില്‍ ചേരുന്നതായി ബംഗളുരുവില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഭാവനാ രാമണ്ണ പ്രഖ്യാപിച്ചത്.
നിയസഭയിലേക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭാവന. ടിക്കറ്റു കിട്ടാത്ത പ്രതിഷേധമാണ് ബിജെുപി പക്ഷത്തേയ്ക്ക് അവര്‍ ചായാന്‍ കാരണമെന്നു കരുതുന്നു.
കോണ്‍ഗ്രസ് തന്നോട് ചിത്രദുര്‍ഗയില്‍നിന്നു മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഭാവന വീമ്പിളക്കിയിരുന്നു. പക്ഷേ, സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ ഭാവന ലിസ്റ്റിലില്ലായിരുന്നു.
കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിച്ചു. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. പതിനഞ്ചിന് ഫലം പ്രഖ്യാപിക്കും.
ഭാവനയുടെ കൂടുമാറ്റം തങ്ങള്‍ക്ക് ഒരു ചുക്കും വരുത്തില്ലെന്നും കിട്ടാക്കൊതി കൊണ്ടാണ് അവര്‍ പാര്‍ട്ടിവിട്ടതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
COMMENTS