ബംഗളൂരു: കര്‍ണാടകത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് നടന് പ്രകാശ് രാജ് പറഞ്ഞു. ലിംഗായത്ത് വോട്ട് കിട്ടാന്‍ യെദ്യൂരപ്പയെ ബ...
ബംഗളൂരു: കര്‍ണാടകത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് നടന് പ്രകാശ് രാജ് പറഞ്ഞു. ലിംഗായത്ത് വോട്ട് കിട്ടാന്‍ യെദ്യൂരപ്പയെ ബി.ജെ.പി പന്തുതട്ടുകയാണ്. യെദ്യൂരപ്പയെക്കാള് ആയിരം മടങ്ങ് മികച്ച മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ എന്നും പ്രകാശ് രാജ് വ്യക്തമാക്കി.
വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പി രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ത്തു. ബി.ജെ.പിക്ക് വ്യക്തമായ പ്രത്യയശാസ്ത്രം ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെല്ലാം കള്ളമാണെന്നും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നിഷ്കളങ്കരായ ഹിന്ദുക്കളെ ബി.ജെ.പി ആയുധമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ഗൗരി ലങ്കേഷിന്റെ ഗതി ഇനി മറ്റാര്‍ക്കുമുണ്ടാവരുത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടത്തില്‍ സഞ്ചരിച്ച് ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുന്നതിനിടെയാണ് പ്രകാശ് രാജ് ഇങ്ങനെ സംസാരിച്ചത്. കലാകാരന്മാര്ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചിത്രത്തിലുണ്ടാവില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
COMMENTS