കൊച്ചി: നടന് കലാശാല ബാബു (68) ഹൃദ്രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഹൃദ് രോഗത്തിനൊപ്പം മസ്തിഷ്കാഘാതവ...
കൊച്ചി: നടന് കലാശാല ബാബു (68) ഹൃദ്രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
ഹൃദ് രോഗത്തിനൊപ്പം മസ്തിഷ്കാഘാതവും വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12.35നായിരുന്നു അന്ത്യം.
'ഇണയെ തേടി' എന്ന ചിത്രത്തിലൂടെ 1977ലാണ് സിനിമാരംഗത്ത് എത്തിയത്. നിരവധി മികച്ച കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. വില്ലന്‍ വേഷങ്ങളാണ് കൂടുതലും അദ്ദേഹത്തെ തേടിയെത്തിയത്. കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപ്പും നടത്തിയിരുന്നു.
പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെയും മൂന്നാമത്തെ മകനാണ് കലാശാല ബാബു.
ലളിതയാണ് ഭാര്യ. ശ്രീദേവി (അമേരിക്ക), വിശ്വനാഥന് (അയര്‍ലന്‍ഡ്) എന്നിവര്‍ മക്കളാണ്. മരുമകന്: ദീപു (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, അമേരിക്ക).
സഹോദരങ്ങള്‍: ശ്രീദേവി രാജന് (നൃത്തക്ഷേത്ര, എറണാകുളം), കലാ വിജയന് (കേരള കലാലയം,തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍.
തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന്നടുത്ത് റോയല്‍ ഗാര്‍ഡന്‍സിലാണ് താമസം.
COMMENTS