ബംഗളൂരു: ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുപ്പത്തിനാലുകാരനായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡി വില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന...
ബംഗളൂരു: ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുപ്പത്തിനാലുകാരനായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡി വില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു.
ക്ഷീണിതനാണെന്നും ഇനിയും ഇങ്ങനെ കളിക്കാന്‍ വയ്യെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വീഡിയോയില്‍ ഡി വില്ലിയേഴ്സ് പറയുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നുവെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്നും ഇനി ഐപിഎലില്‍ കളിക്കുന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് കളിക്കില്ലെന്ന് തീരുമാനിച്ചതിനാലാണ് ഐപിഎലില്‍ കളിക്കുന്ന കാര്യം സംശയമെന്നു പറയാന്‍ കാരണം.
228 ഏകദിനവും 114 ടെസ്റ്റും 78 ട്വന്റി20 മത്സരങ്ങളും കളിച്ചു. മറ്റുള്ളവര്‍ക്ക് അവസരം നല്കാന് സമയമായി. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ക്ഷീണിച്ചു. എന്റെ ഊഴം കഴിഞ്ഞു. ഇതൊരു കടുത്ത തീരുമാനമാണ്, മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ ഡി വില്ലിയേഴ്സ് വ്യക്തമാക്കി.
ഇന്നു ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ് ഡി വില്ലിയേഴ്സ്. നിരന്തര പരിക്കാണ് അദ്ദേഹത്തിന്റെ കളിജീവിതത്തിന് അപ്രതീക്ഷിത വിരാമത്തിനു കാരണം.
I’ve made a big decision today pic.twitter.com/In0jyquPOK— AB de Villiers (@ABdeVilliers17) May 23, 2018
വിക്കറ്റ് കീപ്പര്‍ കൂടിയായ ഡി വില്ലിയേഴ്സ് ഈ സീസണില്‍ ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിച്ചത്. സീസണില്‍ 12 കളിയില്‍ നിന്ന് 480 റണ്ണെടുത്തു.
പരിക്കുകാരണം 2017ല്‍ ടെസ്റ്റില്‍നിന്ന് മാറിനിന്ന ഡി വില്ലിയേഴ്സ് ഡിസംബറിലാണ് തിരിച്ചെത്തിയത്.
2015ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 31 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി. 10 സിക്സറും എട്ട് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിങ്സ്.
ടെസ്റ്റിലെ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറിയും ഇന്ത്യക്കെതിരെ 2011ല്‍ 75 പന്തില്‍ അദ്ദേഹം കുറിച്ചിരുന്നു.
ഡി വില്ലിയേഴ്സിന്റെ കരിയര്‍
114 ടെസ്റ്റ്- 8765 റണ്‍സ്.
ബാറ്റിംഗ് ശരാശരി: 50.66
സെഞ്ചുറി: 22
അരസെഞ്ചുറി : 46
ഇരട്ട സെഞ്ചുറി: 2
ഏകദിനം: 228
ബാറ്റിങ് ശരാശരി : 50
ആകെ റണ്‍സ് : 9577
സെഞ്ചുറി: 25
അരസെഞ്ചുറി : 53
ട്വന്റി20
ആകെ കളികള്‍: 78
ആകെ റണ്‍സ്: 1672
COMMENTS