ഢാക്ക: മയക്കുമരുന്നു കടത്തിയതിന് ബംഗ്ളാദേശിലെ മുന്‍ വനിതാതാരം നസ്റിന് ഖാന് മുക്ത (23)യെ പൊലീസ് അറസ്റ്റു ചെയ്തു. കക്സ് ബസാറില്‍ ന...
ഢാക്ക: മയക്കുമരുന്നു കടത്തിയതിന് ബംഗ്ളാദേശിലെ മുന്‍ വനിതാതാരം നസ്റിന് ഖാന് മുക്ത (23)യെ പൊലീസ് അറസ്റ്റു ചെയ്തു.
കക്സ് ബസാറില്‍ നിന്ന് പോകും വഴി ബസ്സില്‍ വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. മുക്ത മയക്കുമരുന്നു കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ബംഗ്ലാദേശ് അന്‍സര്‍, വിഡിപി ടീമിലെ അംഗമായിരുന്നു താനെന്ന് നസ്റിന് ഖാന് മുക്ത പൊലീസിനോടു പറഞ്ഞു.
എന്നാല്‍, രണ്ടോ മൂന്നോ വര്‍ഷം മുമ്പ് ആ പേരില്‍ ആരോ ടീമിലുണ്ടായിരുന്നുവെന്നും അവരുടെ പെരുമാറ്റം ശരിയല്ലാത്തതിനാല്‍ അന്നേ പിരിച്ചുവിട്ടുവെന്നും ഈ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അന്‍സര്‍ ആന്‍ഡ് വി.ഡി.പി. സര്‍ക്കിള്‍ അഡ്ജൂട്ടന്റ് (സ്പോര്‍ട്സ് ഓഫീസര്‍) മുഹമ്മദ് റഹ്മാന് ഉദ്ദീന്‍ ഫാക്കിര്‍ പറഞ്ഞു.
14,000 യാബാ ഗുളികകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് മേധാവി പ്രണബ് ചൗധരി പറഞ്ഞു.
റിപണ്‍ എന്ന വ്യക്തിക്ക് കൊടുക്കാനായി കൊണ്ടുപോയതാണ് മയക്കുമരുന്നെന്ന് മുക്ത സമ്മതിച്ചു. നഹീദ് എന്നയാളാണ് മയക്കു ഗുളികകള്‍ മുക്തയ്ക്കു കൈമാറിയത്. കോക്സ്സ് ബസാറില്‍ നിന്നു നേരത്തേയും ഇത്തരത്തില്‍ മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്ന് മുക്ത സമ്മതിച്ചു.
COMMENTS