Search

സിനിമയിലെ ലിംഗവിവേചനം: ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനവുമായി ഡബ്ല്യു.സി.സി


തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് പുറത്തുവിടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി നിവേദനം നല്‍കി. കമ്മീഷന്‍ രൂപികരിക്കപ്പെട്ട് ആറുമാസമായിട്ടും ഇതുവരെ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ലെന്നും എന്തുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് അന്വേഷിച്ചറിയണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടയിന്തര ശ്രദ്ധയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചാണ് ഡബ്ല്യു.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായി ഡബ്ല്യു.സി.സി പറഞ്ഞിരിക്കുന്നത്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടല്‍ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് ഡബ്ല്യു.സി.സി പ്രതീക്ഷിക്കുന്നതായി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു. 2017 മെയ് 17ന് വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങള്‍  മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ സംഘടിപ്പിക്കപ്പെട്ടതെന്നും പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ഇതില്‍ പതിയണമെന്നും അപേക്ഷിച്ചുകൊണ്ടാണ് ഡബ്ല്യു.സി.സി നിവേദനം നല്‍കിയിരിക്കുന്നത്.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സിനിമയിലെ ലിംഗവിവേചനം: ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനവുമായി ഡബ്ല്യു.സി.സി