ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായ മലയാളി ഫോട്ടോഗ്രാഫറുടെ വവ്വാല് ക്ലിക്ക് ബിബിസിയിലും വാര്‍ത്തയായി. നവവധൂവരന്മാരുടെ വ്യത്യസ്തങ്ങളായ ച...
ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായ മലയാളി ഫോട്ടോഗ്രാഫറുടെ വവ്വാല് ക്ലിക്ക് ബിബിസിയിലും വാര്‍ത്തയായി. നവവധൂവരന്മാരുടെ വ്യത്യസ്തങ്ങളായ ചിത്രമെടുക്കാന്‍ വവ്വാലുപോലെ മരത്തില്‍ കാമറയുമായി തൂങ്ങിക്കിടക്കുന്ന ഫോട്ടോഗ്രാഫറുടെ അഭ്യാസപ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെ ഈ പ്രകടനമാണ് ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ഏപ്രില്‍ 15നായിരുന്നു ഈ വിവാഹവും വിഷ്ണുവിന്റെ ഊഞ്ഞാല് പ്രകടനവും നടന്നത്. ഇതിനു മുമ്പും മികച്ച ചിത്രങ്ങള്‍ക്കായി മരക്കൊമ്പില്‍ കയറിയിട്ടുണ്ടെന്ന് വിഷ്ണു ബിബിസിയോട് വെളിപ്പെടുത്തി.
ആദ്യം വിഷ്ണുവിന് കുറച്ച് വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും പിന്നീട് ഫോട്ടോഗ്രാഫറുടെ ഐഡിയയും ആത്മാര്‍ത്ഥതയെയും പുകഴ്ത്തി പലരും കമന്റുകള്‍ ഇട്ടതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വിഷ്ണുവിന്റെ ഈ പ്രകടനം ലോകമെങ്ങും പരക്കുകയും ഇതുവരെ കണ്ടിട്ടുള്ള ഫോട്ടോഗ്രാഫര്‍മാരില്‍ ഏറ്റവും അര്‍പ്പണബോധമുള്ളയാള്‍ എന്ന വിശേഷണത്തോടെ ബിബിസി വാര്‍ത്തയാക്കുകയുമായിരുന്നു. ഇതോടൊപ്പം ചിത്രമെടുക്കുന്നതിന്റെ വീഡിയോയും നല്‍കിയതോടെ ഫോട്ടോഗ്രാഫറും നവദമ്പതിമാരും ലോകശ്രദ്ധയാകര്ഷിക്കപ്പെടുകയായിരുന്നു.
COMMENTS