കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മറ്റൊരു അറസ്റ്റ് കൂടി. വരാപ്പുഴ എസ്ഐ ജി.എസ്.ദീപക്കാണ് അറസ്റ്റിലായത്. ...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മറ്റൊരു അറസ്റ്റ് കൂടി. വരാപ്പുഴ എസ്ഐ ജി.എസ്.ദീപക്കാണ് അറസ്റ്റിലായത്.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. ശ്രീജിത്തിന്റെ ബന്ധുക്കളും ദീപക്കിനെതിരെ പരാതി നല്കി.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം ദീപക്ക് അവധിയിലായിരുന്നു. എന്നിട്ടും എസ്ഐ സ്റ്റേഷനില്‍ എത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍, അടുത്ത ദിവസം രാവിലെയാണ് താന്‍ സ്റ്റേഷനില്‍ എത്തിയതെന്നാണ് ദീപക് പറഞ്ഞിരുന്നത്. അന്നു രാത്രി ദീപക് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടായിരുന്നു എന്ന് വ്യക്തമായ വിവരം അന്വേഷണസംഘത്തിനു കിട്ടിയിരുന്നു.
അവധിയിലായിട്ടും രാത്രിയില്‍ സ്റ്റേഷനില്‍ എത്തിയതിനു തൃപ്തികരമായ വിശദീകരണം നല്കാന് ഉദ്യോഗസ്ഥനായില്ല.
ആലുവ പൊലീസ് ക്ലബില്‍ ദീപക്കിനെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത മൂന്നു പൊലീസുകാരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
പൊലീസുകാര്‍ക്കെതിരെ ശ്രീജിത്തിന്റെ ബന്ധുക്കളും അയല്‍ക്കാരും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറസ്റ്റിന് അനുമതി നല്‍കുകയായിരുന്നു.
:HighlightVarapuzha custody murder SI arrested
COMMENTS