കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ സി.ഐ ഉള്‍പ്പെടെയുളളവരെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമ...
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ സി.ഐ ഉള്‍പ്പെടെയുളളവരെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസില്‍ പ്രതി ചേര്‍ക്കണോ അതോ വകുപ്പുതല നടപടിയാണോ നിലനില്ക്കുക എന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണസംഘം. ഇതിനിടെ മരിച്ച വാസുദേവന്റെ മകന് വിനീഷിന്റെ പേരില്‍ പൊലീസ് തന്നെ പ്രചരിപ്പിച്ച രണ്ടാമത്തെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കസ്റ്റഡി മരണക്കേസില്‍ വരാപ്പുഴ സ്റ്റേഷനിലെ എസ്.ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം സര്‍ക്കാര്‍ അഭിഭാഷകരോട് നിയമോപദേശം തേടിയിരിക്കുന്നത്. ശ്രീജിത്തിനെ മര്ദ്ദിച്ചവര്ക്കെതിരെയെല്ലാം കൊലക്കുറ്റം ചുമത്താമെന്നായിരുന്നു നേരത്തേയുളള നിയമോപദേശം.
മരിച്ച ശ്രീജിത്തിനെ സി.ഐ ഉള്‍പ്പെടെയുളളവര്‍ മര്‍ദിച്ചതായി തെളിവില്ല. അങ്ങനെയെങ്കില്‍ കസ്റ്റഡിമരണക്കേസില്‍ ഇവരെ പ്രതിചേര്‍ക്കാനാകുമോ എന്നതു സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയുടെ പേരില്‍ ഇവരെ പ്രതി ചേര്‍ക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ പൊതു വിലയിരുത്തല്‍. അതിനാലാണ് അവര്‍ നിയമോപദേശം തേടിയിരിക്കുന്നത്.
സി.ബി.ഐ അന്വേഷണം കൂടി പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ എല്ലാം നിയമപ്രകാരം മതിയെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനിടെ കസ്റ്റഡി മരണക്കേസില്‍ നിന്ന് രക്ഷപെടാന്‍ വരാപ്പുഴ സ്റ്റേഷനില്‍ നിന്നുതന്നെ വ്യാജമൊഴിയുണ്ടാക്കിയതായി ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

COMMENTS