ആലുവ: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ്...
ആലുവ: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.
വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. അതിനിടെ സിഐയും എസ്ഐയും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.
റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരാണിവര്‍. എസ്പിയുടെ നേതൃത്വത്തിലാണ് റൂറല്‍ ടൈഗര്‍ ഫോഴ്സ് പ്രവര്‍ത്തിക്കുന്നത്.
പൊലീസുകാരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുമതി നല്‍കിയിരുന്നു. ആലുവ പൊലീസ് ക്ലബില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ശ്രീജിത്തിന്റെ ബന്ധുക്കളും അയല്‍ക്കാരും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്കി. മാത്രമല്ല, അറസ്റ്റ് ചെയ്തു കൊണ്ടുപോയ ശ്രീജിത്തിനെ മറ്റു പൊലീസുകാരും മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. മറ്റുള്ള പൊലീസുകാരെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട ബന്ധുക്കള്‍ നിയമപോരാട്ടം നടത്തുമെന്നും പറഞ്ഞു.
Highlight: Varappuzha custodial death. Three police personal arrested.

COMMENTS