അലഹബാദ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. കുല്‍ദീപ് സിങ് സെന്ഗാറ...
അലഹബാദ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. കുല്‍ദീപ് സിങ് സെന്ഗാറിനെയാണ് അന്വേഷണ ചുമതലയുള്ള സിബിഐ അറസ്റ്റ് ചെയ്തത്.
അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. മേയ് രണ്ടിനുള്ളില്‍ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി അന്വേഷണസംഘത്തിനു നിര്‍ദ്ദേശം നല്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ ചോദ്യം ചെയ്യാനായി സിബിഐ സംഘം എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രതിയുടെ അറസ്റ്റ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെ രൂക്ഷമായി കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കേസില്‍ അറസ്റ്റ് വൈകിപ്പിക്കുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് അലഹബാദ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു.
കോടതി സംഭവത്തില്‍ ഇടപെട്ടത് മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സ്വരൂപ് ചതുര്‍വേദി എഴുതിയ കത്ത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിച്ചാണ്.
കൂട്ടബലാത്സംഗത്തിന് ഇരയായെന്നു കാട്ടി കഴിഞ്ഞ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
പൊലീസ് കേസെടുക്കില്ലെന്നു കാട്ടി ഞായറാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ അച്ഛന് ജയിലില്‍ മരിക്കുകയും ചെയ്തു.
അതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസും ജയിലില്‍ അച്ഛന് മരിച്ചതും അന്വേഷിക്കാനുള്ള ചുമതല ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്കു കൈമാറിയത്.
:Highlight: Unnao rape case cbi arrested bjp mla

COMMENTS